തൃശൂർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിൽ എടമുട്ടം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് ഞങ്ങളുടെ കഴിമ്പ്രം. കടലിനോടു കിടക്കുന്ന സുന്ദരമായ ഗ്രാമം.
വടക്ക് നാട്ടിക പഞ്ചായത്ത്,തെക്ക് കൈപമംഗലം പഞ്ചായത്ത്,കിഴക്ക് ഏടത്തിരുത്തി പഞ്ചായത്ത്,പടിഞ്ഞാറു അറബിക്കടൽ എന്നിങ്ങനെയാണു ഞങ്ങളുടെ ഗ്രാമത്തിൻറെ അതിർത്തികൾ.
ഞങ്ങളുടെ ഗ്രാമത്തിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്നത് വി.പി.എം.എസ്.എൻ.ഡി.പി.ഹൈയർ സെക്കെണ്ടറി സ്ക്കൂൾ ആണ്.പാവപ്പെട്ടവന്റെയും പണക്കരെന്റെയും കുട്ടികൾ ഒരുപോലെ പഠിക്കുന്ന ഈ സ്ക്കൂൾ തൃശൂർ ജില്ലയിലെ തന്നെ പ്രമുഖ സ്ക്കൂളുകളിൽ ഒന്നാണ്.
അത്യാവശ്യം കുശുമ്പും കൗശലവും കൈമുതലായുള്ള ഞങ്ങളുടെ ഗ്രാമവാസികൾ നഗരത്തിൻറെ സ്വാർത്ഥതകൾ ഒന്നുമില്ലാത്ത നിഷ്കളങ്കരാണ്.
കലയെയും കായിക അഭ്യസങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഇവർ അവക്കു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു.
ഞങ്ങളുടെ ഗ്രാമവാസികളുടെ കലാകായിക കഴിവുകൾ വികസിപ്പിക്കാനും ഒത്തൊരുമ വർധിപ്പിക്കാനുമായി ഗ്രാമത്തിലെ സാംസ്ക്കാരിക സമിതികളായിട്ടുള്ള സഹയാത്രി,സ്പന്ദനം,വ്യാസ മുതലായുള്ള കൂട്ടായ്മകൾ പ്രവർത്തിക്കുന്നു.ഇവയുടെ നേതൃത്വ ത്തിൽ ഓണാഘോഷ പരിപാടികൾ,ദീപാവലി ആഘോഷ പരിപാടികൾ പുതുവത്സര പിറവി പരിപടികൾ എന്നിവ നടത്തിപ്പോരുന്നു.
പ്രശ്നങ്ങളും പരിഭവവും ഇല്ലാതെ ഞങ്ങളുടെ ജനങ്ങൾ കൂട്ടായ്മയോടെ കഴിഞ്ഞു പോരുന്നു.